Homeകേരളംശസ്ത്രക്രിയയ്ക്കിടെ കയ്യുറ തുന്നിച്ചേര്‍ത്തതായി പരാതി

ശസ്ത്രക്രിയയ്ക്കിടെ കയ്യുറ തുന്നിച്ചേര്‍ത്തതായി പരാതി

നെടുമങ്ങാട്: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ തുന്നിച്ചേര്‍ത്തതായി പരാതി. നെടുമങ്ങാട് കായ്പാടി സ്വദേശി ഷിനുവിനാണ് ഈ ദുരനുഭവം ഉണ്ടായത്. ശനിയാഴ്ചയാണ് ഷിനുവിന് മുതുകില്‍ ശസ്ത്രക്രിയ നടന്നത്. പിന്നീട് കടുത്ത വേദനയും ബുദ്ധിമുട്ടും അനുഭവപ്പെട്ടു.

തുടര്‍ന്ന് ഇന്നലെ സ്റ്റിച്ച് പരിശോധിച്ചപ്പോഴാണ് കയ്യുറയുടെ ഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. മുതുകില്‍ ഏഴ് സ്റ്റിച്ച് ഉണ്ടെന്ന് ഷിനുവിന്റെ ഭാര്യ പറഞ്ഞു. ഈ സ്റ്റിച്ചിനൊപ്പം തുന്നിച്ചേര്‍ത്ത നിലയിലാണ് കയ്യുറ കണ്ടെിയതെന്ന് ഭാര്യ വ്യക്തമാക്കി. സംഭവത്തില്‍ പരാതി നല്‍കുമെന്ന് ഭാര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ ആശുപത്രിയ്ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് നിന്ന് പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റം ആണ് അതെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഇത് ഇളക്കി കളയണമെന്ന് രോഗിയോട് നിര്‍ദേശിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -