Homeലേറ്റസ്റ്റ്വീട്ടമ്മയെ എസ്‌.പിയടക്കമുളളവർ പീഡിപ്പിച്ചെന്ന പരാതി, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കരുത്, ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

വീട്ടമ്മയെ എസ്‌.പിയടക്കമുളളവർ പീഡിപ്പിച്ചെന്ന പരാതി, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കരുത്, ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

തിരൂർ: പൊന്നാനിയിൽ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പിഡിപ്പിച്ചതായുളള പരാതിയിൽ കേസെടുക്കാനുളള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആരോപണ വിധേയനായ ഇൻസ്പെക്ടർ വിനോദ് നൽകി ഹർജിയിൽ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എസ്‌പി സുജിത്ത് ദാസ് അടക്കമുളള ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുളള പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്. വീട്ടമ്മ നൽകിയ പരാതി വിശ്വസനീയമല്ലെന്നാണ് ഹൈക്കോടതിയിൽ വന്ന റിപ്പോർട്ട്.എസ്‌പിയും ഡിവൈ എസ്‌പിയും സിഐയും ബലാൽസംഗം ചെയ്തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. പരാതിയിൽ തുടർനടപടിയുണ്ടാകാതിരുന്നതോടെയാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചത്. പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -