വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍. 19 കിലോ വരുന്ന സിലിണ്ടറിന് 15 രൂപയാണ് വില വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വിലവര്‍ദ്ധനവിന് ശേഷം ഡല്‍ഹിയില്‍ 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില 1,769.50 രൂപയാകും. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലിണ്ടറിന് വില വര്‍ദ്ധന വരുത്തിയിട്ടില്ല.