തിരൂർ: പരിയാപുരം ബീരാഞ്ചിറയിൽ തെങ്ങ് മുറിക്കുന്നവരുടെ മോട്ടോർ കഴുത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ചെറിയ പറപ്പൂർ സ്വദേശി കിണറ്റിങ്ങൽ പറമ്പിൽ നിയാസാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. തെങ്ങ് മുറിക്കുന്നതിനിടെ അബദ്ധത്തിൽ മോട്ടർ കൈയിൽ നിന്ന് തെന്നി കഴുത്തിൽ തട്ടുകയായിരുന്നു. ഉടൻതന്നെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: തസ്നി. മകൻ: നിഹാൻ