Homeമലപ്പുറംഒഴൂരിൽ ശ്രീകൃഷ്ണജയന്തി ഘോഷയാത്രക്കിടെ സംഘർഷം: രണ്ടുപേർ അറസ്റ്റിൽ

ഒഴൂരിൽ ശ്രീകൃഷ്ണജയന്തി ഘോഷയാത്രക്കിടെ സംഘർഷം: രണ്ടുപേർ അറസ്റ്റിൽ

താനൂർ: ശ്രീകൃഷ്ണജയന്തി ഘോഷയാത്രക്കിടെ ഒഴൂരിൽ സംഘർഷം രണ്ടുപേർ അറസ്റ്റിൽ. പുൽപ്പറമ്പ് സ്വദേശികളായ ചന്ദ്രൻ, രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഹാജിപ്പടിയിൽനിന്ന് കുറുവട്ടിശ്ശേരിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ്
ഹാജിപ്പടി സ്വദേശികളായ പൊടിയേങ്ങൽ അബ്ദുറഹീം (22), പുന്നക്കൽ മുബഷീർ (23) എന്നിവർക്ക്  മർദനമേറ്റതായി പരാതി. ഇവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ബൈക്കിന് പിറകിൽ ഇരിക്കുകയായിരുന്ന അബ്ദുറഹീമിനെ വലിച്ചിഴക്കുകയും സമീപത്തെ മതിലിൽ ചേർത്ത് ഇടിക്കുകയും ചെയ്തതായി പറയുന്നു. ഘോഷയാത്ര വരുമ്പോൾ വാഹനം ഒതുക്കി നിർത്തുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തെ തുടർന്ന് ഒഴൂരിൽ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ആക്രമിച്ച മൂന്ന് പേർ കൂടി കസ്റ്റഡിയിലുള്ളതായാണ് സൂചന.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -