കൽപകഞ്ചേരി: ബഡ്സ് ഡേ വാരാചരണത്തിൻ്റെ ഭാഗമായി ചെറിയമുണ്ടം ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളും അധ്യാപകരും കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. കൽപകഞ്ചേരി എസ്.എച്ച്.കെ സലിം കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. അഡീഷണൽ എസ്.ഐ വി. ദാസൻ, അസിസ്റ്റൻറ് സ്റ്റേഷൻ റൈറ്റർ ടി.പി. ഷെറിൻ ബാബു എന്നിവർ ചേർന്ന് സ്റ്റേഷനെ പരിചയപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് മൈമൂന കല്ലേരി, പി.ടി നാസർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ.വി. അബ്ദുസമദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെജീന ലത്തീഫ്, കുടുംബശ്രീ അംഗങ്ങളായ ഷംസുന്നിസ, റീന, അധ്യാപികമാരായ ഫായിസ, റിൻസി, പി.സി. ഹാബിദ് റഹ്‌മാൻ, സുമലത, സമീറ എന്നിവർ പങ്കെടുത്തു