കൽപകഞ്ചേരി:
അത്യാധുനിക രീതിയിൽ
പുനർനിർമ്മിച്ച ചെറവന്നൂർ അത്താണിക്കൽ ജുമാ മസ്ജിദ്
കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്തു.
മുസ്‌ലിംസമൂഹത്തിന് മാതൃകയവേണ്ട മഹല്ലുകൾ ഐക്യത്തിന്റെ മാതൃകയാവണമെന്നും
സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ മഹല്ല് നേതാക്കൾ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹല്ല് പ്രസിഡന്റ് പി.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി നമസ്കാരത്തിന് നേതൃത്വം നൽകി. ഡോ.ഹുസൈൻ മടവൂർ, പി. കുഞ്ഞിമുഹമ്മദ് അൻസാരി,
കുറുക്കോളി മൊയ്‌തീൻ എം.എൽ.എ, ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി,
എൻ കുഞ്ഞിപ്പ മാസ്റ്റർ,
പ്രൊഫ പാറയിൽ മൊയ്‌തീൻ കുട്ടി, കടായിക്കൽ അബ്ദുറഹ്‌മാൻ, പി.പി മുഹമ്മദ്, പാറയിൽ അഷ്റഫ്, പി.സി കുഞ്ഞി മുഹമ്മദ് മാസ്റ്റർ,
കാലടി അബ്ദു റസാഖ് ഹാജി,
എം സ്വലാഹുദ്ധീൻ മദനി, ശരീഫ് മേലെതിൽ,
യൂസുഫ് സലഫി, ഹാദി ഉനൈസ് എന്നിവർ സംസാരിച്ചു. ഖലീൽ അറഫാത്ത് നാലകത്ത്, സാബിഖ് നീർക്കാട്ടിൽ, മുസതഫ തൈക്കാട്ട്, അലി കൊന്നാരത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി