വൈലത്തൂർ: മാലിന്യ മുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസഫ് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡണ്ട് പി.ടി നാസർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. പദ്ധതിയുമായി സഹകരിച്ച വിവിധ സ്ഥാപനങ്ങളെയും വിവിധ മേഖലകളിൽ ഉള്ളവരെയും ചടങ്ങിൽ അനുമോദിച്ചു.