കൽപകഞ്ചേരി: പ്രസിദ്ധീകരണരംഗത്ത് ശ്രദ്ധേയരായ യുവത ബുക്ക്സിൻ്റെ
2024 ലെ പ്രതിഭാപുരസ്‌കാരത്തിന് പ്രമുഖസാഹിത്യകാരൻ ചെറിയമുണ്ടം അബ്ദുർറസാഖ് മൗലവിവിയെ തെരഞ്ഞെടുത്തു. എഴുത്തുകാരന്‍, പ്രഭാഷകൻ, ഗ്രന്ഥകാരന്‍, അധ്യാപകൻ, പത്രാധിപർ, വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളിലുള്ള ചെറിയമുണ്ടം അബ്ദുർറസാഖ് മൗലവിയുടെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. പുരസ്കാരം ഒക്ടോബർ 27 ഞായറാഴ്ച 4 മണിക്ക് കടുങ്ങാത്തുകുണ്ട് മൈൽസിൽ വെച്ച് ഡോ. അബ്ദുൽ സമദ് സമദാനി എം.പി സമർപ്പിക്കും. കുറുക്കോളി മൊയ്തീൻ എം.എൽ.എ , സി.പി ഉമർ സുല്ലമി, ഫൈസൽ എളേറ്റിൽ, പ്രൊഫ. കെ.പി സകരിയ്യ, ഹാറൂൻ കക്കാട്, ഡോ. അൻവർ സാദത്ത് പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ എം.ടി. മനാഫ് മാസ്റ്റർ, ഡോ. സി. മുഹമ്മദ് അൻസാരി, പി. സുഹൈൽ സാബിർ, യൂനുസ് മയ്യേരി, നൂറുൽ അമീൻ എന്നിവർ പങ്കെടുത്തു.