കൽപകഞ്ചേരി: ചെറവന്നൂർ ജപ്പാൻപടി ജി.എം.എൽ.പി സ്കൂളിൽ സ്റ്റാർ പ്രൊജക്ടിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വർണ്ണകൂടാരം മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സൈനബ ചേനാത്ത്, വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി നജ്മത്ത്,
വൈസ് പ്രസിഡൻ്റ് മുജീബ് റഹ്മാൻ, മെമ്പർമാരായ നഷീദ അൻവർ, കെ.വിനീഷ്, പ്രധാന അധ്യാപിക ഉഷ പടിയത്ത്, പി.ടി.എ പ്രസിഡൻ്റ് മുഹമ്മദലി ശിഹാബ്, ബ്ലോക്ക് അംഗം മുഹമ്മദ് ഇഖ്ബാൽ, എം.എ റഫീഖ്, കെ.എം ഹനീഫ, മുസ്തഫ കാളിയാടൻ തുടങ്ങിയവർ പങ്കെടുത്തു.