തിരൂർ: ചെമ്രവട്ടം പാലം അഴിമതിക്കെതിരെ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ യു.ഡി.എഫ് കമ്മറ്റി ഈ മാസം 24ന് ചമ്രവട്ടം പാലത്തിന് സമീപം നരിപ്പറമ്പിൽ നടത്തപ്പെടുന്ന ഏക ദിന ഉപവാസ സമരം വിജയിപ്പിക്കുന്നതിന്, തിരൂർ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മറ്റി യോഗം തീരുമാനിച്ചു. ചെയർമാൻ അഡ്വ: കെ. എ. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സർക്കാരിൻ്റെ നികുതി വർദ്ധന പ്രഖ്യാപനത്തിനെതിരെ പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ 18 ന് നടത്തപ്പെടുന്ന യു.ഡി.എഫ് ധർണ്ണയും വിജയിപ്പിക്കുവാൻ തീരുമാനിച്ചു. പി. സൈതലവി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വെട്ടം ആലിക്കോയ, എം.പി.മുഹമ്മദ് കോയ, കോട്ടയിൽ അബ്ദുൽ കരീം, പി. നൗഷാദ് മാസ്റ്റർ, എ.ഗോപാലകൃഷ്ണൻ, പാറയിൽ അലി, മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ, വി. കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാവ, പി. രാമൻകുട്ടി, കൊക്കോടി മൊയ്തീൻകുട്ടി ഹാജി, യാസ്സർ പയ്യോളി, പി.വി. സമദ്, എൻ.ടി വാസു, യു.പി. ഖമറു, എം.കെ. ഖാലിദ്, അബ്ദു തൈക്കാടൻ, എൻ.സി നവാസ്, മുളക്കൽ മുഹമ്മദലി , പി. നൗഷാദ്, ഫസലുദ്ദീൻ വാരണാക്കര, കെ. രാജൻ, തുടങ്ങിയവർ പ്രസംഗിച്ചു.