കൽപകഞ്ചേരി: വളവന്നൂർ ഗ്രാമപഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച സി.എച്ച് മുഹമ്മദ് കോയ ഗ്രന്ഥശാലയുടെ പഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്മത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് ചെയർപേഴ്സൺ ഉമൈബാ ഷാഫി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നഷീദ അൻവർ , ക്ഷേമകാര്യ സ്‌ന്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിദ്ദീഖ് തിരുനെല്ലി, മെമ്പർമാരായ നഫീസ, നസീബ, ഖൈറുന്നിസ, താഹിറ, സാബിറ, റൈഹാനത്ത് , സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ടി. സാബിത, ടി.പി കരീം, ഹനീഫ മൊല്ലഞ്ചേരി, അബ്ദുറഹ്മാൻ ഹാജി, സി.പി രാധാകൃഷ്ണൻ, ജൗഹർ കുറുക്കോളി, എം. അഫ്സൽ അജ്മൽ, അഷ്റഫ്, മുഹമ്മദുണ്ണി, ജലീൽ, പഞ്ചായത്ത് ഉദ്യോഗസ്ഥൻമാർ, ലൈബ്രേറിയൻ ഹനീഫ എന്നിവർ പങ്കെടുത്തു.