Homeകേരളംകെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതി; 'ആറാട്ടണ്ണൻ', അലിൻ ജോസ് പെരേര എന്നിവരടക്കം 5 പേർക്കെതിരേ കേസ്

കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതി; ‘ആറാട്ടണ്ണൻ’, അലിൻ ജോസ് പെരേര എന്നിവരടക്കം 5 പേർക്കെതിരേ കേസ്

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയില്‍ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഹ്രസ്വചിത്ര സംവിധായകന്‍ വിനീത്, യൂട്യൂബറായ ‘ആറാട്ടണ്ണന്‍’ എന്ന സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര, ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.

ഏപ്രില്‍ 12-നായിരുന്നു കേസിനാസ്പദമായ സംഭവം. ചേരാനെല്ലൂര്‍ സ്വദേശിനിയായ പരാതിക്കാരിയുടെ ഫ്‌ളാറ്റിലെത്തി പ്രതികള്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. സിനിമയിലെ ഭാഗങ്ങള്‍ അഭിനയിച്ച് കാണിക്കാനെന്ന വ്യാജേന കൈകള്‍ കെട്ടിയിട്ട് ഒന്നാംപ്രതിയായ വിനീത് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ബാക്കി പ്രതികള്‍ക്ക് വഴങ്ങികൊടുക്കണമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

സംഭവത്തില്‍ ഓഗസ്റ്റ് 13-നാണ് യുവതി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് യുവതിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയശേഷമാണ് പോലീസ് കേസെടുത്തത്. അതേസമയം, കേസെടുക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -