വളവന്നൂർ അൻസാറിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് എകദിന തൊഴിൽ പരിശീലനം സംഘടിപ്പിച്ചു
വളവന്നൂർ: കേരള ഗവൺമെന്റ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ മലപ്പുറം ജില്ലാ ഘടകത്തിന്റെ സഹകരണത്തോടെ വളവന്നൂർ അൻസാർ അറബിക് കോളേജിൽ ഏകദിന സൗജന്യ
വ്യക്തിത്വ വികസന, കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു .തെരെഞ്ഞെടുത്ത നൂറ് വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നസീബ അസീസ് ഉദ്ഘാടനം നിർവഹിച്ചു .കോളേജ് പ്രിൻസിപ്പൽ ഡോ. എ ഐ അബ്ദുൽ മജീദ്
ആധ്യക്ഷ്യം വഹിച്ചു. ആലത്തിയൂർ സി സി എം വൈ പ്രിൻസിപ്പൽ മുനീറ ടീച്ചർ പ്രോഗ്രാമിനെ കുറിച്ച് വിശദീകരണം നൽകി.ഷാഹിദ് അലി വളാഞ്ചേരി, ജമാലുദ്ദീൻ മാലിക്കുന്ന് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഡോ. സിഎം ഷാനവാസ്, അബ്ദുറബ്ബ്, സുഹറാബി എന്നിവർ സംസാരിച്ചു.