Homeലേറ്റസ്റ്റ്ബ്രേക്കിനു പകരം ആക്സിലേറ്ററിൽ ചവിട്ടി; വീട്ടമ്മയും കാറും കിണറ്റിൽ

ബ്രേക്കിനു പകരം ആക്സിലേറ്ററിൽ ചവിട്ടി; വീട്ടമ്മയും കാറും കിണറ്റിൽ

കോഴിക്കോട്: ഫറോക്കിൽ പിന്നോട്ട് എടുത്തു പഠിക്കുന്നതിനിടെ വീട്ടമ്മ ഓടിച്ച കാർ വീട്ടിൽ തന്നെയുള്ള കിണറ്റിൽ വീണു. ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ സ്നേഹലത (60) ഓടിച്ച കാറാണ് 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഡ്രൈവിങ് പഠിച്ച സ്നേഹലത കാർ സ്ഥിരമായി റിവേഴ്സ് ഗിയർ എടുത്തു പഠിക്കാറുണ്ട്. കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. കാർ വീണെങ്കിലും സ്നേഹലതയ്ക്കു കാര്യമായ പരുക്കുകളില്ല. സ്നേഹലതയെ പുറത്തെത്തിച്ച ശേഷം കാർ മിനി ക്രെയിൻ എത്തിച്ച് ആറരയോടെ കിണറ്റിൽ നിന്നെടുത്തു

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -