തിരൂർ: അൻസ്വാർ അറബി കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ഷഫീഖ് ഹസൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി ഭാഷാ-സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻ്റ് കോളേജിൽ ഡോ. മുഹമ്മദ് ചേനാടന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
പ്രമുഖ സൗദി എഴുത്തുകാരനും സൗദി അറേബ്യയിലെ ലിറ്ററേച്ചർ, പബ്ലിഷിംഗ്, ട്രാൻസ്ലേഷൻ അതോറിറ്റിയുടെ സി.ഇ.ഒ.യുമായ മുഹമ്മദ് ഹസൻ അൽവാൻ്റെ നോവലുകളിലെ സാമൂഹിക വിഷയങ്ങൾ സംബന്ധിച്ച പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. കൽപകഞ്ചേരി സ്വദേശിയായ ഡോ. ഷഫീഖ് ഹസ്സൻ അലി ഹസ്സൻ കുട്ടി മാസ്റ്ററുടെയും പരേതയായ ഖദീജയുടെയും മകനാണ്. ഭാര്യ: അമീന ഫെബിൻ. മക്കൾ: അബാൻ ബിൻ സഫീഖ്, സഹ ഹസ്സൻ. സഹോദരി സഹോദരങ്ങൾ: സമീർ അലി, സലീൽ ഹസൻ, സലിം അലി, ബുഷ്റ, നജ്മ, ഹസീന