തിരൂർ: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ ) മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച തിരൂരിൽ മാധ്യമ സെമിനാർ നടക്കും. വൈകിട്ട് 3.30 ന് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിന് സമീപം നടക്കുന്ന മാധ്യമ സെമിനാറിൽ സി.ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ വിജയ കൃഷ്ണൻ, മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹൻ, 24 ന്യൂസ് സീനിയർ എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം, റിപ്പോർട്ടർ ടി വി എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട് , ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ് കാസ്റ്റ് ജേർണലിസ്റ്റ് അനൂപ് ബാലചന്ദ്രൻ എന്നിവർ സംബന്ധിക്കും