തിരൂർ: കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ച പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊന്നാനി നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസ. രാധാകൃഷ്ണന്റെ ചമ്രവട്ടത്തെ വീട്ടിലെത്തിയാണ് ഹംസ പിന്തുണ അറിയിച്ചത്.
“താങ്കൾ മത്സരിക്കാനെടുത്ത തീരുമാനത്തെ പോലെ, ഉചിതമായമായൊരു തീരുമാനം എടുത്തുവെന്നേയുള്ളൂ”- പിന്തുണ അറിയിച്ച ഹംസയോട് രാധാകൃഷ്ണൻ പറഞ്ഞു.
തീക്കടൽ കടഞ്ഞ തിരുമധുരത്തിന്റെ ശക്തിയുള്ള തീരുമാനമാണ് ഉണ്ടായതെന്ന് സ്ഥാനാർത്ഥി പ്രതികരിച്ചു. ഹംസയ്ക്ക് വിജയമാശംസിച്ച രാധാകൃഷ്ണൻ ആപ്പിൾ സമ്മാനിക്കുകയും ചെയ്തു. രാധാകൃഷ്ണന്റെ പുസ്തകങ്ങൾ വായിച്ച അനുഭവങ്ങൾ സ്ഥാനാർത്ഥി അദ്ദേഹവുമായി പങ്കിട്ടു.