തിരൂർ: നിറമരുതൂർ ജനതാബസാർ സ്വദേശി നെച്ചാട്ട് ശ്രീധരൻ എന്ന ഗണേശൻ്റെ മൃതദേഹമാണ് തെക്കനന്നാര വെട്ടാത്ത് ക്ഷേത്രത്തിന് സമീപം പുഴയിൽ നിന്നും കണ്ടെത്തിയത്.
ചൊവ്വാഴ്ച പുലർച്ചെ ആണ് ഇയാളെ കാണാതായത്.
തിരൂർഏറ്റിരിക്കടവ് പാലത്തിന് സമീപം ഇദേഹത്തിൻറെ ഇരുചക്ര വാഹനം കണ്ടെത്തിയതിനെ തുടർന്ന് അഗ്നിശമന യൂണിൻെറ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിരുന്നു.
തുടർന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്, മൃതദ്ദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
പത്ര ഏജൻ്റായ ശ്രീധരൻ പരിയാപുരത്തും പൂങ്ങോട്ടുകുളത്തും പൂജാസ്റ്റോറുകളും നടത്തിവരുന്നുണ്ട്