തിരൂർ: ചുമട്ട് തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് തിരൂർ താലൂക്ക് ഓഫിസിനു മുന്നിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. 1978ൽ നടപ്പിലാക്കിയ നിയമം ഭേദഗതി ചെയ്യുക, മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തിയ NFSA തൊഴിലാളികളുടെ ശമ്പള വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക , മിനിമം പെൻഷൻ 5000 രുപയാക്കുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ബി എം എസ് ധർണ്ണ നടത്തിയത്. ഗവ: ആശുപത്രി പരിസരത്തു നിന്ന് മാർച്ചുമായി വന്ന ധർണ്ണ ബി.എം.എസ്സ്. ജില്ലാ സെക്രട്ടറി എൽ.സതീഷ് ഉദ്ഘാടനം ചെയ്തു.