ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. സ്വകാര്യ ബാറിന് സമീപം ശനിയാഴ്‌ച രാത്രി പത്തോടെയായിരുന്നു അപകടം. വേങ്ങര സ്വദേശി കല്ലുത്താൻ വീട്ടിൽ അബ്‌ദുറഹ്മാന്റെ മകൻ ഷാജഹാൻ (22), മൂക്കുതല സ്വദേശി പയ്യെഴിയിൽ വീട്ടിൽ ബാലകൃഷ്‌ണന്‍റെ മകൻ സുധീർ ദാസ് (50)എന്നിവർക്കാണ് പരിക്കേറ്റത്. തൃശൂർ ഭാഗത്തുനിന്ന് വന്ന വേങ്ങര സ്വദേശി ഓടിച്ച മോട്ടോർ സൈക്കിൾ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.