കൽപകഞ്ചേരി: വളവന്നൂർ ബാഫഖി യത്തിംഖാന ബി.എഡ് ട്രെയ്നിംഗ് കോളേജിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന സഹവാസ ക്യാമ്പ് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. നല്ല വ്യക്തിത്വം, സംസ്‌കാരം, പെരുമാറ്റം, വൈകാരികസ്ഥിരത, സാമൂഹിക പ്രതിബദ്ധത, മൂല്യബോധം, ഉണര്‍വ് എന്നിവയെല്ലാം അധ്യാപകനെ മികവുള്ളവനാക്കണം എന്നും അദ്ദേഹം പറഞ്ഞു. ബാഫഖി അഡ്മിനിസ്ട്രേറ്റർ അടിമാലി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ബാഫഖി അക്കാദമിക് കോർഡിനേറ്റർ ഖാദർ, പി.ടി.എ പ്രസിഡൻ്റ് മുനീറുദ്ദീൻ, പ്രിൻസിപ്പൽ സൈനുദ്ദീൻ വാഫി, ഡി.എൽ.എഡ്. പ്രിൻസിപ്പൽ ഡോ. അലി ഹുസൈൻ വാഫി, തഹ്സിന, ശ്രീജ, ഹസ്ന, ശോണിമ, ജാസിറ എന്നിവർ സംസാരിച്ചു. ക്യാമ്പ് കോർഡിനേറ്റർ ഗനിഷ സ്വാഗതവും സ്റ്റുഡൻ്റ് കോർഡിനേറ്റർ ഫാഹിസ നന്ദിയും പറഞ്ഞു. ടീച്ചിംഗ് സ്കിൽസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ക്രാഫ്റ്റ്, കരാട്ടെ, എനിയോഗ്രാം തുടങ്ങി വ്യത്യസ്ത സെഷനുകൾ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്