തിരുനാവായ: ആതവനാടിൻ്റെ സാംസ്കാരിക കൂട്ടായ്മയായ ആവാസ് ആതവനാടിൻ്റെ ലോഗോ പ്രകാശനം തിരൂർ തുഞ്ചൻപറമ്പിൽ നടന്നു. സാഹിത്യകാരനും തുഞ്ചൻ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാനുമായ വൈശാഖൻ പ്രകാശനം ചെയ്തു. ലോഗോ രൂപകല്പന ചെയ്ത റഹ്മാൻ ചോറ്റൂർ, രമേശ് ആതവനാട്, ഷംസു കരിപ്പോൾ, സലീം മേൽപ്പത്തൂർ, ഷഫീഖ് ആയപ്പള്ളി, യാഹു കോലിശ്ശേരി, സുധീർ ബാബു ചന്ദനക്കാവ്, രാജൻ കാരയാട്, എം. അശോക് കുമാർ, വിനോദ് കുറുമ്പത്തൂർ, രസിത കാവുങ്ങൽ എന്നിവർ പങ്കെടുത്തു.