കോട്ടക്കൽ: ചിനക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം കാര്യാടൻ ഹാരിസിന്റെ മകൾ ഫാത്തിമ ഹിബയാണ് മരണപ്പെട്ടത്. 20 വയസ്സായിരുന്നു. ഓട്ടോ ഡ്രൈവർ അടക്കം നാലുപേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച നാലുമണിയോടെ ചിനക്കൽ ഫാറൂഖ് നഗറിലാണ് അപകടം.
പരിക്കേറ്റവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.