രണ്ടത്താണി കുണ്ടം പിടാവിൽ വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയത്ത് വീട് കുത്തി തുറന്ന് മോഷണശ്രമം.
പൂളക്കോട്ട് അസൈനാറിന്റെ വീട്ടിൽ ചൊവ്വാഴ്ച അർദ്ധരാത്രിയിലാണ് മോഷണശ്രമം നടന്നത്. വീടിന്റെ അടുക്കളയുടെ ഗ്രിൽസിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് താഴെത്ത നിലയിലെ കിടപ്പ് മുറിയിലെ മേശവലിപ്പ് തുറന്ന നിലയിലായിരുന്നു. മുകളിലത്തെ നിലയിലെ മറ്റൊരു കിടപ്പ് മുറിയിലും മോഷ്ടാവ് കയറിയിട്ടുണ്ട്. അസൈനാറും ഭാര്യയും താഴത്തെ നിലയിലെ കിടപ്പ് മുറിയിലും മരുമകളും മക്കളും മുകളിലത്തെ കിടപ്പ് മുറികളിലുമാണ് ഉറങ്ങിയിരുന്നത്. പുലർച്ചെ ഉണർന്നപ്പോഴാണ് വീട്ടുകാർ മോഷണ വിവരം അറിയുന്നത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കൽപകഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഏഴ് മോഷണങ്ങളാണ് ഈ പ്രദേശത്ത് നടന്നതെന്ന് നാട്ടുകാർ പറഞ്ഞു.