തിരൂർ: നിറമരതൂർ കുമാരൻ പടിയിൽ പട്ടാപ്പകൽ വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ച അഞ്ചംഗ സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി. മറ്റു നാല് മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ചയാണ് സംഭവം. നാട്ടുകാർ പിടികൂടി മോഷ്ടാവിനെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്തുവരികയാണ്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി