പുത്തനത്താണി: ഷവർമയ്ക്ക് ഒപ്പം നൽകിയ പച്ചമുളകിന് വലിപ്പം പോരാ എന്ന് പറഞ്ഞ് പുത്തനത്താണിയിൽ കടയുടമക്ക് ക്രൂരമർദ്ദനം. പുത്തനത്താണി തിരുനാവായ റോഡിലെ കുട്ടികളത്താണിയിൽ പ്രവർത്തിക്കുന്ന എൻ.ജെ ബേക്കറി ഉടമ കരീമിനും മക്കളായ രണ്ടുപേർക്കുമാണ് മർദ്ദനമേറ്റത്. കാറിൽ വന്ന സംഘം രണ്ട് സാൻവിച്ചും രണ്ട് ഷവർമയും ഓർഡർ ചെയ്യുകയും പിന്നീട് സാൻവിച്ച് വേണ്ടെന്ന് പറയുകയും ഓർഡർ ചെയ്ത ഷവർമയുമായി കരീം കാറിനടുത്തേക്ക് എത്തിയപ്പോൾ ഇത്ര ചെറിയ പച്ചമുളകാണോ ഷവർമക്കൊപ്പം നിങ്ങൾ കൊടുക്കുന്നത് എന്ന് പറഞ്ഞ് കരീമിനെ മർദ്ദിക്കുകയായിരുന്നു. തടയാനെത്തിയ മക്കൾക്കും മർദ്ദനമേറ്റു. വയനാട് മേപ്പാടി സ്വദേശിയായ കരീം മക്കളായ സെബീൽ, അജ്മൽ എന്നിവർ ചേർന്ന് മൂന്നുമാസമായി കട നടത്തിവരികയായിരുന്നു. സംഭവത്തിൽ കൽപകഞ്ചേരി സ്വദേശികൾക്കെതിരെ പോലീസ് കേസെടുത്തു.