പുത്തനത്താണി: ജില്ല പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ 45 ലക്ഷം രൂപ ചിലവഴിച്ച് ആതവനാട് ഗ്രാമപഞ്ചായത്തിൽ പുനരുദ്ധരണം നടത്തിയ കണ്ണംകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് മയ്യേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. സിനോബിയ, സെറീന അസീബ്, രണ്ടാം കെ.പി. ജാസർ, എസ്. ബിജു, നാസർ പുളിക്കൽ എന്നിവർ സംസാരിച്ചു.