പുത്തനത്താണി: ആതവനാട് ഗ്രാമ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി കുടശ്ശേരി മദ്രസ്സ ഐ.യു.എം ഹാളിൽ വെച്ച് പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും കർക്കടകക്കഞ്ഞി വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. സിനോബിയ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ കെ.ടി. സലീന അധ്യക്ഷ വഹിച്ചു. വാർഡ് മെമ്പർ നാസർ പുളിക്കൽ, കുറുമ്പത്തൂർ ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ഷെമി.കെ. മുഹമ്മദ്, കാട്ടിലങ്ങാടി ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. പി.കെ. മഞ്ജുഷ, ഡോ. രേണുക തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കർക്കടകക്കഞ്ഞി വിതരണവും നടന്നു