പുത്തനത്താണി: ആതവനാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി “ഓണത്തിനൊരു വട്ടിപൂവ്” ചെണ്ടുമല്ലി വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടന്നു. ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹാരിസ് കെ.ടി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മില്ലേനിയം കൃഷികൂട്ടത്തിൻ്റെ സ്ഥലത്താണ് ചെണ്ടുമല്ലി പൂത്തുലഞ്ഞു നിൽക്കുന്നത്. വാർഡ് മെമ്പർമാരായ ഇബ്രാഹിം എം.സി, നാസർ പുളിക്കൽ, ദീപക് തമ്പ്രാൻ (പാക്കത്ത് മന), കൃഷി അസ്സിസ്റ്റാൻ്റുമാരായ ഫാസില, ജുമൈല കർഷകർ എന്നിവർ സംബന്ധിച്ചു. ചെണ്ടുമല്ലി തോട്ടം കാണാനും ഫോട്ടോ എടുക്കാനും നിരവധി ആളുകളും എത്തുന്നുണ്ട്.