കൽപകഞ്ചേരി: കേരളത്തിലെ അറബിക് ജേർണലിസത്തിന്റെ വളർച്ചയിലും പുരോഗതിയിലും അൽ -ബുഷറ മാസിക വഹിച്ച പങ്ക് എന്ന വിഷയത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ കല്പകഞ്ചേരി ജിവിഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകൻ വി. അബ്ദുൽ ലത്തീഫ് മാസ്റ്ററെ മുസ്ലിം ലീഗ് വളവന്നൂർ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. മുസ്ലിം ലീഗ് തിരൂർ നിയോജക മണ്ഡലം സെക്രട്ടറി പാറയിൽ അലി ഉപഹാരം സമർപ്പിച്ചു. മുസ്ലിം ലീഗ് വളവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ സി നവാസ് ആധ്യ ക്ഷനായി. മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ മുസ്തഫ ഹാജി എം, ടി പി അബ്ദുൽ കരീം, എം ടി ഹസൈനാർ ഹാജി, ഇ അബ്ദുൽ കരീം, അബ്ദുസ്സലാം സി, എ നൗഷാദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.