കൽപകഞ്ചേരി: മുൻ രാഷ്ട്രപതിയും, ബഹിരാകാശ
ശാസ്ത്രജ്ഞനുമായിരുന്ന
എ.പി.ജെ അബ്ദുൽ കലാമിന്റെ സ്മരണാർത്ഥം. എപിജെ
അബ്ദുൽ കലാം സ്റ്റഡി സെന്റർ വിവിധ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിൽ നൽകുന്ന നാരീ പുരസ്കാരത്തിന് വളവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
പി.സി നജ്മത്ത് തെരഞ്ഞെടുക്കപ്പെട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മികവിന്റേയും, ഭരണ രംഗത്തെ
നേട്ടത്തിന്റെയും അടിസ്ഥാ നത്തിലാണ് ഈ പുരസ്കാരത്തിന് നജ്മത്തിനെ അർഹയാക്കിയത്. മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് നിർമാർജ്ജനം, എന്നീ രംഗങ്ങളിലെ തിളക്കമാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഏറ്റവും
മികച്ച രണ്ടാമത്തെ പഞ്ചാ
യത്തായി വളവന്നൂർ തിര
ഞ്ഞെടുക്കപ്പെട്ടിരുന്നു. തിരുവനന്തപുരം
നന്ദാവനം പ്രൊഫ. എൻ.
കൃഷ്ണ പിളള സ്മാരക
ഹാളിൽ വെച്ച് മന്ത്രി ജെ.
ചിഞ്ചു റാണി പുരസ്കാരം
വിതരണം ചെയ്യും. വനിതാ
ദിനാഘോഷവും പുരസ്കാര സമർപ്പണ ചടങ്ങും മന്ത്രി
ജിആർ അനിൽ ഉദ്ഘാടനം
ചെയ്യും. അഡ്വ. ഐ.ബി സതീഷ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും