കൽപകഞ്ചേരി: ജീവകാരുണ്യ പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ടു കാലമായി ജ്വലിച്ചു നിൽക്കുന്ന കൽപകഞ്ചേരിയിലെ ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പുതുതായി ആരംഭിച്ച എ.പി അസ്ലം റിഹാബിലിറ്റേഷൻ സെൻ്റർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. അത്യാധുനിക സൗകര്യങ്ങളോടുകൂടി അതിനൂതനമായ സാങ്കേതിക സംവിധാനങ്ങളും ഉപകരണങ്ങളുമാണ് മേലങ്ങാടിയിലെ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്.
കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി വിദഗ്‌ധരായ ടെക്‌നീഷ്യന്മാരുടെ മേൽനോട്ടത്തിൽ ന്യൂറോ റിഹാബ് സെന്റർ ആയി പരിവർത്തിപ്പിച്ചാണ് പുതിയ സെൻ്റർ പ്രവർത്തനമാരംഭിക്കുന്നത്. ഫിസിയോതെറാപ്പിക്ക് പുറമേ സ്‌പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി, ചൈൽഡ് സൈക്കോളജി എന്നീ ചികിത്സകൾ കൂടി പൂർണ്ണമായി സൗജന്യമാണ് നൽകുന്നത്ത്
പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എം പി, കുറുക്കോളി മൊയ്‌തീൻ എം.എൽ.എ, ജില്ലാ കളക്‌ടർ വി.ആർ വിനോദ്, ഡി.എം.ഒ ഡോ രേണുക, ഐ.എം.ബി സംസ്ഥാന പ്രസിഡൻ്റ് ഡോ കബീർ, വടകര തണൽ പ്രസിഡൻ്റ് ഡോ ഇദ്രീസ്, ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ സമീർ മച്ചിങ്ങൽ, കല്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ കെ.പി വഹീദ എന്നിവർ പങ്കെടുത്തു.