Homeകേരളംഎ.പി. അസ്‌ലം ഹോളി ഖുർആൻ അവാർഡ് 10 ലക്ഷം രൂപ വയനാട് സ്വദേശിക്ക്

എ.പി. അസ്‌ലം ഹോളി ഖുർആൻ അവാർഡ് 10 ലക്ഷം രൂപ വയനാട് സ്വദേശിക്ക്

കൽപകഞ്ചേരി:  രണ്ടുദിവസങ്ങളിലായി വളവന്നൂർ അൻസാർ കാമ്പസിൽ നടന്ന എ.പി. അസ്‌ലം ഹോളി ഖുർആൻ സമ്മേളനം സമാപിച്ചു. ഒന്നാം സമ്മാനമായ 10 ലക്ഷം രൂപക്ക് വയനാട് സ്വദേശി ടി.എ അർഷദ് അർഹനായി. രണ്ടാം സമ്മാനമായ 3 ലക്ഷം രൂപ മലപ്പുറം സ്വദേശി എൻ പി മുഹമ്മദ് സുഹൈലിനും മൂന്നാം സമ്മാനം 1 ലക്ഷം രൂപ കോഴിക്കോട് സ്വദേശി ഹയാൻ അബൂബക്കർ  ബിൻ ഹാസിഫും അർഹനായി. മറ്റു മത്സരാർത്ഥികൾക്കും ക്യാഷ് പ്രൈസ് നൽകി. ആകെ 25 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് സമ്മാനമായി നൽകിയത്. അവാർഡ് ദാന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യാതിഥിയായി. ടി.പി. അബ്ദുള്ള മദനി , പി.കെ കുഞ്ഞാലിക്കുട്ടി , പ്രൊഫസർ ഖാദർ മൊയ്തീൻ , ഡോ: എം.പി അബ്ദുസമദ് സമദാനി, സി.പി ഉമർ സുല്ലമി , ഡോ: ഹുസൈൻ മടവൂർ കുറുക്കോളി മൊയ്തീൻ എം.എൽ എ , പി.കെ മുഹമ്മദ് ഷരീഫ് എലാം കോട് , അബ്ദുള്ള മർഹം , അൽ ഹാഫിള് അനസ് നജ്മി , ഉനൈസ് പാപ്പിനിശ്ശേരി, എ.പി അബ്ദുസമദ്, ഷംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ, ഡോ: അൻവർ അമീൻ, റാഷിദ് അസ്‌ലം, മുഹമ്മദ് അസ്‌ലം, അബ്ദുസ്സുബ്ഹാൻ, നബീൽ അബ്ദുസലാം, സലാഹ് അബ്ദുസലാം, അബ്ദുസലം അബ്ദുസമദ്, അബ്ദുസ്സലാം നദീർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -