Homeകേരളംഎ.പി. അസ്‌ലം ഹോളി ഖുർആൻ അവാർഡ് ലോഗോ പ്രകാശനം ചെയ്തു.ഒന്നാം സ്ഥാനം 10 ലക്ഷം രൂപ

എ.പി. അസ്‌ലം ഹോളി ഖുർആൻ അവാർഡ് ലോഗോ പ്രകാശനം ചെയ്തു.ഒന്നാം സ്ഥാനം 10 ലക്ഷം രൂപ

മലപ്പുറം: ഖുർആൻ പഠന-പാരായണ-മനനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വളവന്നൂർ ദാറുൽ അൻസാർ ഖുർആൻ അക്കാദമി ഈ വർഷം മുതൽ  നൽകുന്ന ‘എ.പി. അസ്‌ലം ഹോളി ഖുർആൻ അവാർഡിന്റെ ലോഗോ ബഹുമാന്യനായ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, എപി അബ്ദുസ്സമദ്, എപി ഷംസുദ്ദീൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകാശനം നടന്നത്. ഖുർആൻ അർത്ഥമറിഞ്ഞ് ഹൃദിസ്ഥമാക്കുവാനും സാരമുൾക്കൊണ്ട് പാരായണം ചെയ്യുവാനും മുസ്ലിംസമൂഹത്തെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും ഖുർആൻ ഹിഫ്ദ് സ്ഥാപനങ്ങളെയും മറ്റ് മതപഠനസ്ഥാപനങ്ങളെയും തങ്ങളുടെ വിദ്യാർത്ഥികളെ ഖുർആൻ പഠിപ്പിക്കുന്നതിനോടൊപ്പം അതിന്റെ അർത്ഥം കൂടി പഠിപ്പിക്കുന്നതിന് പ്രചോദിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്യപ്പെട്ട അവാർഡ് ഖുർആൻ പ്രചാരണരംഗത്തെ മാതൃകാപരമായ ഉദ്യമമാണെന്ന് തങ്ങൾ പറഞ്ഞു. പ്രവാസീകൂട്ടായ്മകളിലെ സജീവസാന്നിധ്യവും ഇന്ത്യയിലെയും യുഎയിലെയും  സാമൂഹിക- സാംസ്കാരിക-വിദ്യാഭ്യാസ- മത-രാഷ്ട്രീയ മേഖലകളിൽ  നിറഞ്ഞു നിന്നിരുന്ന  വ്യക്തിത്വവുമായിരുന്ന എപി മുഹമ്മദ് അസ്ലമിന്റെ നാമധേയത്തിലുള്ള ഈ അവാർഡ് എല്ലാ വർഷവും നൽകുമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ കൂടിയായ ദാറുൽ അൻസാർ ചെയർമാൻ എപി അബ്ദുസ്സമദ് വ്യക്തമാക്കി.

ഹഫ്സ് ഖിറാഅത്തിൽ ഖുർആൻ പൂർണ്ണമായും മനഃപാഠമുള്ളവരും തജ്‌വീദ് നിയമങ്ങൾ പാലിച്ചുകൊണ്ട് പാരായണം ചെയ്യാൻ കഴിയുന്നവരും ആദ്യത്തെ അഞ്ച് ജുസ്ഉകളുടെയും അവസാനത്തെ അഞ്ചു ജുസ്ഉകളുടെയും ആശയം മനസ്സിലാക്കിയിട്ടുള്ളവരുമായ മലയാളികളായ ആൺകുട്ടികൾക്ക് വേണ്ടി രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ നിന്നാണ് അവാർഡ് ജേതാവിനെ കണ്ടെത്തുക. മത്സരത്തിൽ പങ്കെടുക്കേണ്ടവരുടെ പരമാവധി പ്രായം 22 വയസ്സാണ്. www.aslamquranaward.com എന്ന വെബ്സൈറ്റിൽ അപേക്ഷഫോം ലഭ്യമാണ്.
കേരളത്തിൽ നാല് മേഖലകളിലായും ഗൾഫ് നാടുകളിൽ ആറ്  മേഖലകളിലായുമാണ്  പ്രാഥമികമത്സരം നടക്കുക. കൊല്ലം, എറണാകുളം, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലും ജിദ്ദ, ദുബായ്, ദോഹ, ബഹ്‌റൈൻ, മസ്കറ്റ്, കുവൈറ്റ്  എന്നിവിടങ്ങളിലും വെച്ച് നടക്കുന്ന  മേഖലാ തല മത്സരങ്ങളിൽ നിന്ന്  തെരെഞ്ഞെടുക്കപ്പെടുന്നവരാണ്  2024 ഡിസംബർ 24 ന് ചൊവ്വാഴ്ച  മലപ്പുറം ജില്ലയിലെ വളവന്നൂരിൽ വെച്ച് നടക്കുന്ന  ഫൈനൽ മത്സരത്തിൽ പങ്കെടുക്കുക.

ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച് അസ്‌ലം ഖുർആൻ അവാർഡിന് അർഹനാകുന്ന വിജയിക്ക്  പത്ത് ലക്ഷം ഇന്ത്യൻ രൂപയാണ് സമ്മാനം.രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക്  യഥാക്രമം മൂന്ന്  ലക്ഷം രൂപ,ഒരു ലക്ഷം രൂപ എന്നിവ സമ്മാനങ്ങളായി  ലഭിക്കും.
ഫൈനലിൽ മത്സരിക്കുന്ന മുഴുവൻ പേർക്കും പ്രോത്സാഹനമായി ക്യാഷ് അവാർഡുകൾ നൽകും. സമ്മാനങ്ങൾക്ക് വേണ്ടി മാത്രമായി ഇരുപത് ലക്ഷം രൂപയാണ് ഈ വർഷം കമ്മറ്റി ചെലവഴിക്കുന്നത്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -