ഒരു മാസക്കാലമായി കൽപകഞ്ചേരി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിയിൽ നടന്നു വന്നിരുന്ന ആറാമത് എ.പി അസ്ലം അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു. ഫൈനൽ മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ 2 – 1ന് തകർത്ത് ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട് കിരീടത്തിൽ മുത്തമിട്ടു.
ഫൈനൽ മത്സരം കാണാൻ ആയിരക്കണക്കിന് ആളുകളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മുൻവർഷങ്ങളെപ്പോലെ മത്സരത്തിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനം