മലപ്പുറം: രാവിലെ സഹ പ്രവർത്തകർക്കും നാട്ടുകാർക്കുമൊപ്പം വീട്ടിൽ നിന്നും ഇറങ്ങി. പിതാവ് മൗലാനാ അബ്ദുൽ ഹമീദ് ഹൈദരിയുടെ ഖബറിടത്തിലെത്തി പ്രാർഥിച്ച ശേഷം പാണക്കാട്ടേക്ക് പുറപ്പെട്ടു.
പാണക്കാട് പൂക്കോയ തങ്ങൾ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,ഉമറലി ശിഹാബ് തങ്ങൾ, ഹൈദറലി ശിഹാബ് തങ്ങൾ എന്നിവരുടെ ഖബ്ർ സിയാറത്ത് കഴിഞ്ഞ് ജില്ലാ മുസ്ലിം ലീഗ് ഓഫീസിലും ശേഷം ഡി.സി.സി ഓഫീസിലുമെത്തി. അവിടെ നിന്നാണ് കലക്ട്രേറ്റിലേക്ക് പോയത്. രാവിലെ 11 മണിക്ക് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മണികണ്ഠൻ കെ മുമ്പാകെ നാമ നിർദേശ പത്രിക സമർപ്പിച്ചു. ഒരു സെറ്റ് പത്രികയാണ് സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ കെ.പി എ മജീദ്,അഷ്റഫ് കോക്കൂർ,പി.ടി അജയ് മോഹൻ,
വി.ടി ബലറാം എന്നിവർക്കൊപ്പമാണ് പത്രിക സമർപ്പിച്ചത്.







