പൊലീസിനും ഇടതു ഭരണകൂടത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുയർത്തി എല്‍.ഡി.എഫില്‍നിന്ന് പുറത്തുപോയ പി.വി.
അൻവർ എം.എല്‍.എ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുന്നു. പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിശദീകരണയോഗം മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ നടക്കും. ഒക്ടോബർ ആറിന് ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കാണ് പരിപാടി.
മഞ്ചേരിയിലെ ജസീല ജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട നയരേഖ പ്രഖ്യാപനവും നടക്കും. താനായിട്ട് ഒരു പാർട്ടിയുണ്ടാക്കില്ലെന്നും എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ഒരു പാർട്ടിയായി മാറിയാല്‍ അതിനു പിന്നില്‍ ഉണ്ടാകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ അൻവർ പറഞ്ഞത്.