കൽപകഞ്ചേരി: ഒളിമ്പിക്സ് മാതൃകയിൽ നടത്തി ചരിത്രം കുറിച്ച സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വളവന്നൂർ അൻസാർ ഇംഗ്ലീഷ് സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. സബ്ജൂനിയർ റിലേയിലാണ് ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സാഹിൽ വെള്ളിമെഡൽ നേടി സ്കൂളിനും നാടിനും അഭിമാനമായത്. കൽപകന്നൂർ സ്വദേശി പോട്ടോങ്ങൽ മുഹമ്മദ് റഫീഖ് – സമീറ ദമ്പതികളുടെ മകനാണ് മുഹമ്മദ് സാഹിൽ.