കടുങ്ങാത്തുകുണ്ട്: റമദാനിൽ കൈവരിച്ച ആത്മീയ വിശുദ്ധി മുറുകെ പിടിച്ചു നന്മകൾ നിലനിർത്തണമെന്നും രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കണമെന്നും അൻസാർ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ വിശ്വാസികളോട് ആവശ്യപ്പെട്ടു.

രാവിലെ ഏഴു മണിക്ക് നടന്ന പെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ലഹരി വിരുദ്ധ ക്യാംപെയിനുകൾ സജീവമാക്കണമെന്നും അതിൽ പങ്കളികളാകണമെന്നും നമസ്കാര ശേഷം നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ പുതുക്കി കൊണ്ട് ആഹ്വാനം ചെയ്തു. നമസ്കാരത്തിന് ഡോ കെ എ ഹസീബ് മദനി നേതൃത്വം നല്കി.
