Homeപ്രാദേശികംചെറവന്നൂർ കല്ലത്തിച്ചിറ എ.എം.എൽ.പി സ്കൂൾ ശതാബ്ദി നിറവിൽ

ചെറവന്നൂർ കല്ലത്തിച്ചിറ എ.എം.എൽ.പി സ്കൂൾ ശതാബ്ദി നിറവിൽ

കൽപകഞ്ചേരി: നിരവധി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് നൂറുവർഷം പൂർത്തീകരിച്ച ചെറവന്നൂർ കല്ലത്തിച്ചിറ എ.എം.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് “സ്മൃതി’ 25” തുടക്കമാവുന്നു. തലമുറ സംഗമം, പ്രൊഫഷണൽ മീറ്റ്, മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ പ്രോഗ്രാമുകൾ, രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി കലാ കായിക വിജ്ഞാന മത്സരങ്ങൾ, വിളംബര ജാഥ തുടങ്ങി വിവിധ പ്രോഗ്രാമുകൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. 2026 ജനുവരി 30, 31 തീയതികളിൽ വിപുലമായ പ്രോഗ്രാമുകളോടെ ശതാബ്ദി ആഘോഷ പരിപാടികൾ നടത്തുന്നതിന് പദ്ധതികൾ ആസൂത്രണം ചെയ്യും. സംഘാടക സമിതി രൂപീകരണ യോഗം പൂർവ്വ വിദ്യാർത്ഥി കൂടിയായ കുറുക്കോളി മുയ്തീൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് നസീമുദ്ദീൻ പാറയിൽ അധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പൂർവ വിദ്യാർത്ഥികളായ പ്രൊഫസർ പാറയിൽ മൊയ്തീൻകുട്ടി, ഡോ. ഷഫീഖ് ഹസ്സൻ, പാറയിൽ അലി, വാർഡ് മെമ്പർ റഫ്സൽ പാറയിൽ, അലി കൊന്നാരത്തിൽ, ഡോ സി മുഹമ്മദ്, ഹബീബ് റഹ്മാൻ മാസ്റ്റർ, അബ്ദുൽ മുനീർ എംപി, സി അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. കുറുക്കോളി മുയ്തീൻ എം.എൽ.എ. രക്ഷാധികാരിയും പ്രൊഫസർ പാറയിൽ മൊയ്തീൻകുട്ടി ചെയർമാനും ഹെഡ്മിസ്ട്രസ് ബിനു മോൾ കെ.എസ് ജനറൽ കൺവീനറുമായി നൂറംഗ സംഘാടക സമിതി രൂപീകരിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -