തിരുന്നാവായ: തിരുന്നാവായ ഗ്രാമ പഞ്ചായത്തിൻ്റെ മുൻ പ്രസിഡൻ്റ് ആലുങ്ങൽ സുബൈദ (62) അന്തരിച്ചു. അനന്താവൂർ ചേരുലാൽ ആലുങ്ങൾ അബ്ദുൽ സലാമാണ് ഭർത്താവ്. മക്കൾ : ജാഫർ, ജസീർ (ദുബൈ) സമീറ, സബിന (അമാന ഹോസ്പിറ്റൽ). മരുമക്കൾ : താഹിർ ബാബു (വളാഞ്ചേരി) മുഹമ്മദ് നാസിം (കുറ്റിപ്പുറം), നാസിനി, സമീറ. ഖബറടക്കം ഇന്ന് രാവിലെ എട്ട് മണിക്ക് അനന്താവൂർ ജുമാമസ്ജിദിൽ നടക്കും.