ആലത്തിയൂർ: മഴ പെയ്തതോടെ പൂർണമായും തകർന്ന ആലത്തിയൂർ – ചമ്രവട്ടം റോഡിലെ വെള്ളക്കെട്ടിൽ കസേരയിട്ടിരുന്നു വേറിട്ട പ്രതിഷേധം നടത്തി യുവാവ്. എസ്.പി മണികണ്ഠൻ എന്ന യുവാവാണ് ഏറെനേരം മഴയും കൊണ്ട് നടുറോഡിലെ വെള്ളക്കെട്ടിൽ കസേരയിട്ട് ഇരുന്നു പ്രതിഷേധിച്ചത്. മണികണ്ഠന്റെ പ്രതിഷേധത്തിന് നാട്ടുകാരും യാത്രക്കാരും പിന്തുണയുമായി എത്തി. തന്റെ പ്രതിഷേധം കണ്ടു അധികൃതർ കണ്ണു തുറക്കും എന്ന പ്രതീക്ഷയിലാണ് മണികണ്ഠൻ. റോഡിലെ കുഴികളിൽ വീണ് നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അപകടത്തിൽപ്പെട്ടത്.