തിരൂർ: ആലത്തിയൂർ കെ.എച്ച്.എം എച്ച് എസ് സ്കൂൾ പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ കെ.എച്ച് എം – ഒ എസ് എ – പ്രവർത്തക സമിതിയുടെ ഓർമ്മക്കൂട്ടം പ്രഥമ കുടുംബ സംഗമം നടത്തി. തിരൂർ ഖലീസ് കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടി മിസ്ക് ചെയർമാനും ട്രക്കിംഗ് അമരക്കാരനുമായ സലീം മയ്യേരി ഉദ്ഘാടനം ചെയ്തു. 1976 മുതൽ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയവർ ചേർന്ന് രൂപം കൊടുത്ത ഓർമക്കൂട്ടം ഓർമകൾ അയവിറക്കി നടത്തിയ കുടുംബ സംഗമം പ്രൗഡവും ഗംഭീരവുമായി മാറി. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂടിച്ചേരലിൽ കുട്ടികളും വനിതകളുമുൾപ്പെടെയുള്ള പരിപാടികൾ കൊണ്ട് ധന്യമായി ‘ ആദ്യ വിദ്യാർത്ഥിയും ഒ.എസ് എ പ്രസിഡണ്ടുമായ’ ആർ – മുഹമ്മദ് ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒഎസ് എ വൈസ്-പ്രസിഡണ്ട് മുനീർ കുറുമ്പടി, ആക്ടിംഗ് പ്രസിഡണ്ട് കെ.വി ബഷീർ , മൈ ബ്രദർ മജീദ് ,ഗൾഫ് ചാപ്റ്റർ കോ-ഓഡിനേറ്റർ ജലീൽ എടശേരി, റ റഊഫ് പൂഴിക്കുന്ന്,സുലൈമാൻ മംഗലം, അശ്റഫ് – വി ടി അക്ബർ പുന്ന ശേരി ബഷീർ കെ സലീം കൈരളി തുടങ്ങിയവർ പ്രസംഗിച്ചു. – കുടുംബ സംഗമം കോ-ഓഡിനേറ്റർ നാലകത്ത് ഷംസു സ്വാഗതവും , സെക്രട്ടറി മോനുട്ടി പോയി ലിശേരി നന്ദിയും പറഞ്ഞു.