തിരൂർ: വയനാടിന് കൈത്താങ്ങായി എ.ഐ.വൈ.എഫ് തിരൂർ മണ്ഡലം കമ്മിറ്റി കൽപ്പകഞ്ചേരി ചന്തയിൽ എൽ.ഇ.ഡി ബൾബ് ചലഞ്ച് സംഘടിപ്പിച്ചു. കൽപ്പകഞ്ചേരി പ്രസ്സ് ഫോറം സെക്രട്ടറിയും, സാംസ്കാരിക പ്രവർത്തകൻ സി.പി .രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൽപ്പകഞ്ചേരി ബ്രാഞ്ച് സെക്രട്ടറി എ.കെ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം രതീഷ് കാടായിൽ, മണ്ഡലം സെക്രട്ടറി രാജേഷ് മാസ്റ്റർ, അയ്യൂബ് വേളക്കാടൻ, അബ്ദുൾ ഖാദർ കുന്നത്ത് , നാസർ കൊട്ടാരത്തിൽ, പ്രകാശൻ കുറ്റൂർ, കെ.പി.ഹാജറ, സി. അരുൺ പ്രകാശ്, വിനോദ് പള്ളിയാലിൽ, ഉദയരാജ് കൊടക്കൽ, ജംഷാദ് വേളക്കാടൻ ദാസൻ തിരുന്നാവായ, മുരളി കുറ്റൂർ എന്നിവർ നേതൃത്വം നൽകി.