കൽപകഞ്ചേരി: കാവുംപടി ശ്രീ ഐവന്ത്രൻ പരദേവത ക്ഷേത്രത്തിൽ വർഷംതോറും നടത്തിവരാറുള്ള മഹാഗണപതിഹോമവും ഭഗവതിസേവയും ഓഗസ്റ്റ് 15 വ്യാഴാഴ്ച നടക്കും. രാവിലെ 5 മണിക്ക് നട തുറക്കൽ, ചുറ്റുവിളക്ക്, മഹാഗണപതി ഹോമം, ഉഷ പൂജ, ഉച്ചപൂജ, വൈകുന്നേരം 5 മണിക്ക് ചുറ്റുവിളക്ക് ഭഗവതിസേവ, ദീപാരാധന എന്നിവ നടക്കും. രാവിലെ 8.30 മുതൽ പ്രഭാത ഭക്ഷണവും ഉണ്ടായിരിക്കും