Homeമലപ്പുറംഇടതുപക്ഷ അജണ്ടകൾ പൊതുവിദ്യാഭ്യാസത്തെ തകർക്കുന്നു: എ.പി അനിൽകുമാർ

ഇടതുപക്ഷ അജണ്ടകൾ പൊതുവിദ്യാഭ്യാസത്തെ തകർക്കുന്നു: എ.പി അനിൽകുമാർ

കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗത്ത് ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന രാഷ്ട്രീയവത്കരണം വിദ്യാഭ്യാസ മേഖലയുടെ നിലവാര തകർച്ചയ്ക്ക് കാരണമാകുന്നതായി മുൻ മന്ത്രിയും എം എൽ എ യുമായ എ പി അനിൽകുമാർ പറഞ്ഞു. കേരളത്തിലെ സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ ഓരോ വർഷവും കുട്ടികൾ കുറഞ്ഞുവരുന്നതിനെ പ്രധാന കാരണം സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷന്റെ 33-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമം റസിഡൻസിലെ ആര്യാടൻ മുഹമ്മദ് നഗറിൽ സംസ്ഥാന പ്രസിഡണ്ട് ആർ അരുൺകുമാർ സമ്മേളനത്തിന് പതാക ഉയർത്തി. തുടർന്ന് സംസ്ഥാന പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസ്ഥാന ജന.സെക്രട്ടറി എസ് മനോജ് വാർഷിക റിപ്പോർട്ടും, സംസ്ഥാന ട്രഷറർ കെ എ വർഗ്ഗീസ് വാർഷിക കണക്കും അവതരിപ്പിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ജിജി തോമസ്, സീനിയർ വൈസ് പ്രസിഡണ്ട് ശ്രീരംഗം ജയകുമാർ , സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ മനോജ് ജോസ് , നീൽ ടോം, ടി എൻ വിനോദ്, സംസ്ഥാന സെക്രട്ടറിമാരായ രാജേഷ് ജോസ്, ഡോ.ജെ ഉണ്ണികൃഷ്ണൻ , മീന എബ്രാഹം, ഉണ്ണികൃഷ്ണൻ കെ., ബിനീഷ് കെ ആർ , ജിജി ‘ഫിലിപ്പ് , ജെയിംസ് എം യു  എന്നിവർ ആശംസകൾ നേർന്നു.
പൊതുവിദ്യാഭ്യാസ മേഖലയെ നിലവാര തകർച്ചയിലേയ്ക്ക് നയിക്കുന്ന ഹയർ സെക്കണ്ടറി – ഹൈസ്കൂൾ ഏകീകരണം അടക്കമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ഖാദർ കമ്മിറ്റി റിപ്പോർട്ട് തളളിക്കളയണമെന്നും ഹയർ സെക്കണ്ടറിയെ നിലനിർത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
സ്വാഗതസംഘം കോഡിനേറ്റർ യു ടി അബൂബക്കർ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം വൈസ് ചെയർമാൻ പി ഇഫ്ത്തിക്കാറുദ്ദീൻ, ജോ. കൺവീനർമാരായ രഞ്ജിത്ത് വി കെ , ഡോ.പ്രദീപ് കറ്റോട്, ഡോ.പ്രവീൺ എ സി എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -