കൊച്ചി: വയനാട് ദുരന്തത്തിന്റെ പേരില്‍ വിവിധ സംഘടനകള്‍ നടത്തുന്ന ധനശേഖരണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. സിനിമാ നടന്‍ കൂടിയായ കാസര്‍കോട് സ്വദേശി അഡ്വ. സി ഷുക്കൂര്‍ സമര്‍പ്പിച്ച ഹരജിയാണ് പിഴയോടെ തള്ളിയത്. പിഴത്തുകയായി 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാം കുമാര്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.