തിരൂർ: മലപ്പുറം വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷന്റെ മേൽനോട്ടത്തിൽ
തൃപ്രങ്ങോട് പഞ്ചായത്ത് കോളനി കടവിൽ ഭാരതപ്പുഴയുടെ സമീപത്തുള്ള നിർമ്മാണം നടക്കുന്ന പമ്പ് ഹൗസിൽ നിന്നും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന വലിയ ഷാഫ്റ്റുകൾ മോഷ്ടിച്ച പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.
തൃപ്രങ്ങോട് പുളിക്കത്തറയിൽ റിയാസ് ആണ് അറസ്റ്റിലായത്.
ഷാഫ്റ്റുകൾ പ്രതിയുടെ വീടിന് സമീപത്തു നിന്നും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ചെയ്തു.
ഡിവൈഎസ്പി കെ എം ബിജു, ഇൻസ്പെക്ടർ ജിനേഷ് കെ ജെ, പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ സുജിത്ത് ആർ പി, സബ് ഇൻസ്പെക്ടർ മണികണ്ഠൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ദിനേശൻ,സിവിൽ പോലീസ് ഓഫീസർമാരായ ധനീഷ്‌കുമാർ, ഷൈജു, ഭാഗ്യരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്