പുത്തനത്താണി: ദേശീയപാത വെട്ടിച്ചിറ ടോൾ ബൂത്തിന് സമീപം സർവിസ് റോഡിൽ ബസും ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വെട്ടിച്ചിറ കമ്പിവളപ്പ് കൊളക്കുത്ത് ആലിക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ശാഫി (36) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.
വളാഞ്ചേരിയിൽനിന്ന് കോട്ടക്കലിലേക്ക് പോകുന്ന ബസും കമ്പിവളപ്പ് റോഡിൽനിന്ന് സർവിസ് റോഡിലേക്ക് പ്രവേശിച്ച ബൈക്കും ഇടിക്കുകയായിരുന്നു. മാതാവ്: കുഞ്ഞീമ. ഭാര്യ: ആയിഷ. മക്കൾ: ഹൈമ മറിയം, മുഹമ്മദ് അമൽ. സഹോദരങ്ങൾ: ജാബിർ, ജാഫർ, സുലൈഖ.